Which Graphics Card Should You Buy? 2017


ഒരു Gaming കമ്പ്യൂട്ടര്‍ ആയാല്‍ ഈറ്റവും പ്രധാന പെട്ട Component ആണ് ഗ്രാഫിക്സ് കാര്‍ഡ്‌ (GPU) അത് പോലെ തന്നെ Computer ലെ എറ്റവും വില കൂടിയ Part ഉം ഇത് തന്നെ ആണ്. അത് കൊണ്ട് തന്നെ ഇത് വാങ്ങുമ്പോള്‍ ശ്രദ്ധകേണ്ട കാര്യങ്ങള്‍ ഉണ്ട് അതിനെ പറ്റി പറഞ്ഞു തുടങ്ങാം,
സാധാരണ എല്ലാവരും തെറ്റിദ്ധരികപെടുന്ന പ്രധാന പ്രശ്നം എന്നു പറഞ്ഞാല്‍ ഇതിന്റെ performance ഇന്റെ അടിസ്ഥാനം ഇതിന്റെ Video Memory Size അല്ല. അത്കൊണ്ട് തന്നെ ഇതിന്റെ Performance Gb എന്ന മൂല്യം വച്ചു പറയാന്‍ സാധികില്ല. ഇതിന്റെ പ്രധാനപെട്ട അടിസ്ഥാനം Architecture ആണ്. വിത്യസ്തമായ ധാരാളം Architectures നിലവില്‍ ഉണ്ട്.
പ്രധാനം ആയും 2 Companies ആണ് Graphics Processors പുറത്ത് ഇറക്കുന്നത്.


1   1) NVIDIA

               NVIDIA  2 തരത്തില്‍ ഉള്ള architecture ആണ് ഉപയോഗിച്ച് വരുന്നത്

1)   Maxwell architecture – 2014 February 18 ആണ് ഈ architecture Release ചെയ്തത് ഈ architecture use ചെയ്ത് GTX 700 series ഉം GTX 900 series ഉം ഇറക്കി അതിലെ Flagship model GTX 980 ആണ്.
2)   Pascal architecture – 2016 May നു ആണ് Advanced GPU architecture ആയ Pascal release ചെയ്തത്, ഈ architecture use ചെയ്ത് GTX 1000 series ഉം ഇറക്കി അതിലെ Flagship model GTX
1080 ആണ്. Pascal Architecture എന്നത് Maxwell Architecture ഇനെകാള്‍ 3x മികച്ചതാണ്.

     2) AMD


1)   GCN 2(Sea Islands) - 2014 August ആണ് ഈ architecture Release ചെയ്തത്, ഈ architecture use ചെയ്ത്   R7 200 series ഉം R9 200 series ഉം ഇറക്കി.
2)   GCN 3(Volcanic Islands) – 2015 June ആണ് ഈ architecture Release ചെയ്തത്, ഈ architecture use ചെയ്ത് R9 300 series, Rx 300 series ഉം Fury x ഉം ഇറക്കി.

3)   GCN 4(Arctic Islands) – 2016 may ആണ് ഈ architecture Release ചെയ്തത്, architecture use ചെയ്ത് Flagship models ആയ Rx 460 ഉം Rx 480 ഉം ഇറക്കി Last gen architecture നെ അപേക്ഷിച് വളരെ മികച്ച 2 model ആണ് ഇത്.

NVIDIA

GTX 750 Ti (Maxwell)


Low-end Gaming Graphics card ആണ് GTX 750Ti,Card use ചെയ്ത് 1080p ല്‍ ഒരു വിധം എല്ലാ Modern Games ഇലും above 30fps (Frame per second) Maxwell architecture ല്‍ ആണ് ഈ കാര്‍ഡ്‌ work ആകുന്നത്.640 CUDA cores ആണ് ഇതിനു പവര്‍ കൊടുക്കുന്നത്. Base Clock(MHz)-1110, Boost Clock(MHz)-1189. ഇതിന്റെ Video Memory ആയി use ചെയ്തിരികുന്നത് 2Gb DDR5 ആണ്.ഇതില്‍  ഉപയോഗിക്കാന്‍ പറ്റുന്ന Max Resolution 4096 x 2160 ആണ്. HDMI, DVI, VGA എന്നിവയാണ് Connectors ആയി use ചെയുന്നത്. ഇത് use ചെയാന്‍ additional Power Connector ആവിശ്യം ഇല്ല.Beginners ഇനു എറ്റവും Best option ആണ് GTX 750Ti


GTX 950 (Maxwell)


Maxwell architecture ഇല്‍ work ചെയുന്ന next gen GPU ആണ് GTX 950. എല്ലാ modern games ഉം medium settings ല്‍ above 45 fps. 768 CUDA Cores ആണ് ഇതിനു പവര്‍ നല്കുന്നത്. Base clock(MHz)-1114 ഉം Boost clock(MHz)-1304 ആണ്. ഇതിന്റെ Video Memory ആയി use ചെയ്തിരികുന്നത് 2Gb DDR5. ഇതില്‍  ഉപയോഗിക്കാന്‍ പറ്റുന്ന Max Resolution 4096 x 2160 ആണ്. HDMI, DVI, VGA എന്നിവയാണ് Connectors ആയി use ചെയുന്നത്. ഇത് use ചെയാന്‍ Additional Pci-e power Connector ആവിശ്യം ആണ്.അത് പോലെ തന്നെ ഇത് Overclock able ആണ്. SLI option use ചെയ്ത് ഒരു സിസ്റ്റത്തില്‍ ഒന്നില്‍ കൂടുതല്‍ same GPU ഉപയോഗികാം. It’s best option for mid-range Gamer! 

GTX 1050 & GTX 1050Ti (Pascal)



Advanced GPU Architecture ആയ Pascal Architecture Use ചെയ്ത് ഉണ്ടാകിയ Basic model ആണ് GTX 1050 & 1050Ti. performance പറയുകയാണെങ്കില്‍ GTX 970 അടുത്ത് നില്കുന്ന card ആണ് ഇത്. എല്ലാ Games ഉം 1080p യില്‍  High or Medium settings ല്‍ 60 fps നല്കാന്‍ ഇതിനു സാധിക്കും.GTX 1050 നു CUDA Cores 640 ഉം GTX 1050Ti നു 786 CUDA Cores ഉം ഉണ്ട്. GTX 1050 നു Base clock(MHz)-1290 ഉം Boost Clock(MHz)-1354 ഉം ആണ് സ്പീഡ്. GTX 1050Ti നു Base clock(MHz)-1417 ഉം Boost Clock(MHz)-1506 ഉം ആണ് സ്പീഡ്.1050യില്‍ use ചെയ്തിരികുന്ന Memory 2Gb GDDR5 ഉം 1050Tiയില്‍ 4Gb GDDR5 Memoryഉം ആണ്. Display port 1.4, HDMI 2.0, DVI എന്നിവയാണ് Interface ആയി കൊടുത്തിരികുന്നത്. Maximum Resolution 7080x4320 ആണ്. അത് പോലെ തന്നെ ഇതിനു additional Power Supply ആവിശ്യം ഇല്ല,Power efficient ആണ് ഇത്. GTX 1050, 1050Ti യില്‍ SLI provide ചെയുന്നില്ല.കാരണം ഒന്നില്‍ കൂടുതല്‍ GTX 1050, 1050Ti use ചെയുന്നതിനെകാള്‍ നല്ലത് ഒരു GTX 1070 or GTX 1080 വാങ്ങുന്നതാണ് എന്നാണ്  Company പറയുന്നത്. 2017 ലെ എറ്റവും നല്ല Basic GPU ആണ് GTX 1050, 1050Ti.   



GTX 1060(Pascal)
Advanced GPU Architecture ആയ Pascal Architecture Use ചെയ്ത് ഉണ്ടാകിയ Mid-Range Modelആണ് GTX 1060. Performance പറയുകയാണെങ്കില്‍ എല്ലാ Games ഉം 1080p,1440p യില്‍ High or Very high settings ല്‍ above 60 fps നല്കാന്‍ ഇതിനു സാധിക്കും. ഇതിന്റെ 2 Variants ആണ് ഇറങ്ങുന്നത് 3Gb and 6Gb. GTX 1060 3Gbയിക് CUDA Cores 1152 ഉം GTX 1060 6Gbയിക് 1280 CUDA Cores ഉം ഉണ്ട്. 2 Variants ന്റെയും Clock speed same ആണ്, Base clock(MHz)-1506 ഉം Boost Clock(MHz)-1708 ഉം ആണ് സ്പീഡ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന Memory GDDR5 ആണ്. Display port 1.4, HDMI 2.0, DVI എന്നിവയാണ് Interface ആയി കൊടുത്തിരികുന്നത്. Maximum Resolution 7080x4320 ആണ്. ഇത് use ചെയാന്‍ Additional Pci-e power Connector ആവിശ്യം ആണ്. GTX 1060 യില്‍ SLI provide ചെയുന്നില്ല. Best mid-range option, sure you will enjoy it ! 





AMD 

Radeon RX 460 (GCN 4)


4th Generation Architecture ആയ GCN 4 use ചെയ്താണ് Radeon RX 460 നിര്‍മിചിരികുന്നത്. AMD Launch ചെയ്ത് Latest product ആണ് RX 460. ഇത് ഒരു Mid-Range Graphics Card ആണ്. Performance പറയുകയാണെങ്കില്‍ 1080p യില്‍ Modern Games എല്ലാം High Settingsല്‍ above 45 fps ലഭിക്കും. ഇതിന്റെ 2 Variants ആണ് ഇറങ്ങുന്നത് 2Gb and 4Gb. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന Memory GDDR5 ആണ്. Rx 460യില്‍ 896 Steam processors ആണ് ഇതിനു പവര്‍ കൊടുകുന്നത്. 2 Variants ന്റെയും Clock speed same ആണ്, Base clock(MHz)-1090 ഉം Boost Clock(MHz)-1200 ഉം ആണ് സ്പീഡ്. . Display port 1.4, HDMI 2.0, DVI എന്നിവയാണ് Interface ആയി കൊടുത്തിരികുന്നത്. Maximum Resolution 7080x4320 ആണ്. ഇത് use ചെയാന്‍ Additional Pci-e power Connector ആവിശ്യം ആണ്. AMD യുടെ എറ്റവും മികച്ച Mid-range Graphics card ആണ് ഇത്.





No comments:
Write comments