How BitTorrent works:complete details



നമ്മൾക്കെല്ലാവർക്കും വളരെ പരിചിതമാണ് ടോറന്റിങ് എന്നുള്ളത്.മൂവീസ്,softwares, ebooks അങ്ങിനെ പല കാര്യങ്ങളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യുവാൻ ഒരിക്കലെങ്കിലും ടോറന്റ് ഉപയോഗിക്കാത്തവർ ഉണ്ടാകില്ല.piracy എന്ന വാക്ക് ആയിരിക്കും ടോറന്റ് എന്നു കേൾക്കുമ്പോൾ നമുക്ക് പെട്ടന്ന് ഓർമ വരുന്നത്.decentralized peer-to-peer protocol(p2p) ആണ് bitTorrent ഉപയോഗിക്കുന്നത്.മറ്റു protocol കളേക്കാൾ പല സവിശേഷതൽ ഉള്ള ഈ പ്രോട്ടോകോൾ piracy ക്കു മാത്രമല്ല പല കാര്യങ്ങൾക്കും അനുയോജ്യമായതാണ്.

How bitTorrent works


ആദ്യം തന്നെ web എങ്ങനെ work ചെയ്യുന്നു എന്ന് പറയാം.നിങ്ങൾ ഒരു site ൽ നിന്നും എന്തെങ്കിലും ഡൌൺലോഡ് ചെയ്യുന്നത് ആ site ന്റെ central server ൽ നിന്നാണ്.അതുപോലെ ഏതു കമ്പ്യൂട്ടർ ൽ നിന്നും ഡൌൺലോഡ് ചെയ്യുകയാണെങ്കിലും site ന്റെ central server ൽ നിന്നായിരിക്കും നമ്മൾ ഡൌൺലോഡ് ചെയ്യുന്നത്.ഇതിന്റെ പ്രശനം എന്തെന്നാൽ എല്ലാവരുംകൂടി ഒരു സെർവറിൽ നിന്നും ഡൌൺലോഡ് ചെയ്യുമ്പോൾ സെർവർ slow ആവുകയും ചിലപ്പോൾ shutdown പോലും ആവുകയും ചെയ്യുന്നു.

ഇനി ടോറന്റിന്റെ കാര്യം പറയാം.ആദ്യം bittTorrent swarm എന്താണെന്ന് പറയാം.ഒരേ ടോറന്റ് ഡൌൺലോഡ് ചെയ്യുകയും upload ചെയ്യുകയും ചെയുന്ന ഒന്നിലധികം കമ്പ്യൂട്ടറുകളുടെ ഗ്രൂപ്പിനെ ആണ് bitTorrent swarm എന്നു പറയുന്നത്.
bitTorrent ഉപയോഗിക്കുന്നത് p2p പ്രോട്ടോകോൾ ആണ്.അതായത് ഒരു swarm ൽ ഉള്ള കംപ്യൂട്ടർകൾ പരസ്പരം data കൈമാറുന്നു..ഇവിടെ ഒരു central server ന്റെ ആവശ്യം ഇല്ല.

ഒരു കമ്പ്യൂട്ടർ bitTorrent swarm ൽ join ചെയ്യുന്നത് .torrent എന്ന file bitTorrent client ഉപയോഗിച്ചു ഡൌൺലോഡ് ചെയ്യുമ്പോഴാണ്.ഇങ്ങനെ ചെയ്യുമ്പോൾ client .torrent file ൽ ഉള്ള tracker ആയി connect ചെയ്യുന്നു.tracker എന്നുപറയുന്നത് ഒരു പ്രേത്യേകമായ server ആണ്..അതു connected ആയുള്ള എല്ലാ client നേയും track ചെയ്തുകൊണ്ടിരിക്കും.ഈ tracker അതിന്റെ  ip address swarm ൽ ഉള്ള മറ്റു client കളായി share ചെയ്യുന്നു..ഇതുവഴി അവരെ പരസ്പരം connect ചെയ്തു നിർത്തിന്നതിനു സാധിക്കുന്നു.

Connect ചെയ്തുകഴിഞ്ഞാൽ BitTorrent client ടോറന്റിലെ file കൾ ചെറിയ ഭാഗം ആയി swarm ൽ നിന്നും ഡൌൺലോഡ് ചെയ്തുകൊണ്ടിരിക്കും.ആവശ്യമായ ഡാറ്റ കിട്ടി കഴിഞ്ഞാൽ ഇതു upload ചെയ്യുവാനും തുടങ്ങും.അതായത് ഒരു ടോറന്റ് ഡൌൺലോഡ് ചെയ്യുന്നവർ അതേ സമയത്തു upload ചെയ്യുകയും ചെയ്യുന്നു.ഇതു എല്ലാവരുടെയും ഡൌൺലോഡ് സ്പീഡ് വർധിപ്പിക്കുന്നു.ഇങ്ങനെ ഓരോ ഡൌൺലോഡ് ചെയ്യുന്ന ആളുകളും upload bandwidth share ചെയ്യുന്ന കാരണം ഫാസ്റ്റ് സ്പീഡ് നിലനിർത്തികൊണ്ടുപോവാൻ കഴിയുന്നു.

പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ tracker ഒരു central server ആണ്.പക്ഷെ swarm ൽ ഉള്ള client കളെ track ചെയ്യുക എന്ന ഉദ്ദേശം മാത്രമേ ഇതിനുള്ളു.. അതുകൊണ്ടുതന്നെ ഒരു 10000 client കണക്ട് ആയാലും ഈ server നു സ്പീഡ് ഒന്നും കുറയില്ല.


Leechers and Seeders


BitTorrent swarm ൽ നിന്നും ഡൌൺലോഡ് ചെയ്യുന്നവരെയാണ് സാധാരണയായി Leechers or Peers എന്നു വിളിക്കുന്നത്.file മുഴുവനായി ഡൌൺലോഡ് ചെയ്തിട്ടും swarm ൽ connected ആയി കിടക്കുകയും അവരുടെ file upload ചെയ്തുകൊണ്ടിരിക്കുന്നവരെ seeder എന്നു വിളിക്കാം.ഒരു torrent ഡൌൺലോഡ് ചെയ്യാൻ കഴിവുള്ളതാവണമെങ്കിൽ മുഴുവൻ file ഉം ഉള്ള ഒരു seeder തുടക്കത്തിൽ swarm ൽ connect ചെയ്തിരിക്കണം.അങ്ങിനെ ചെയ്താലേ ബാക്കിയുള്ളവർക് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു.ഒരു seeder പോലും ഇല്ലെങ്കിൽ ടോറന്റ് ഡൌൺലോഡ് ചെയ്യുക അസാധ്യമാണ്.

BitTorrent clients എപ്പോഴും കൂടുതൽ upload bandwidth കൂടുതൽ ഉള്ളവർക്ക് കൂടുതൽ bandwidh ൽ ഡാറ്റ share ചെയ്യും.അതായത് നിങ്ങൾ ടോറന്റ് ഡൌൺലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വളരെ സ്പീഡിൽ upload ചെയ്യുന്നും ഉണ്ടെങ്കിൽ ബാക്കിയുള്ള clients നിങ്ങൾക്കും അവരുടെ high bandwidth ൽ data share ചെയ്യുന്നതായിരിക്കും..ഇനി ഇപ്പോൾ നിങ്ങളുടെ upload സ്പീഡ് വളരെ കുറവാണെങ്കിൽ ബാക്കിയുള്ള clients വളരെ കുറവെന്നല്ല എങ്കിലും മറ്റുള്ളവർക്കു കൊടുക്കുന്നതിലും കുറവ് സ്പീഡിൽ ആയിരിക്കും നിങ്ങൾക്ക് നൽകുന്നത്.


Torrent Trackers and Trackerless Torrents


ഈ അടുത്തായി central server(ഇവിടെ tracker) ന്റെ ആവശ്യം ഇല്ലാതെ client കൾക്ക് പരസ്പരം ബന്ധപ്പെടുവാനുള്ള വഴി കണ്ടെത്തിയിട്ടുണ്ട്.distributed hash table (DHT) technology ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്.ഇതിൽ ഓരോ BitTorrent client ഉം DHT node ആയാണ് work ചെയ്യുന്നത്.അതായത് ഒരു magnet link വച്ചു നിങ്ങൾ torrent ഉപയോഗിക്കുമ്പോൾ DHT node അടുത്തുള്ള മറ്റു DHT node ആയി ബന്ധപെടുന്നു ആ node മറ്റൊരു node ആയി ബന്ധപെടുന്നു.ഇങ്ങനെ നമ്മൾ അന്വേഷിക്കുന്ന ടോറന്റ് ന്റെ വിവരങ്ങൾ കിട്ടുന്നത് വരെ ഇതു തുടരുന്നു.

ഇങ്ങനെ DHT പ്രോട്ടോകോൾ അനുസരിച്ചു ഓരോ client ഉം ഒരു tracker ആയി ആക്റ്റ് ചെയ്യുന്നു.അതനുസരിച്ചു ഇവിടെ ഒരു  central server ന്റെ ആവശ്യം ഇല്ല.ഇങ്ങനെ മുഴുവനായും decentralized peer-to-peer file transfer ഇവിടെ നടക്കുന്നു.

DHT node പഴയ tracker നോടൊപ്പം work ചെയ്യാനും പറ്റും.അതായതു ഒരു client നു ഒന്നെങ്കിൽ tracker ഉപയോഗിക്കാം അല്ലെങ്കിൽ DHT ഉപയോഗിക്കാം.

No comments:
Write comments