HTC U11 REVIEW:IT'S TIME TO BATTLE


HTC യുടെ U സീരിയുസുകൾക് പ്രതീക്ഷിച്ച അത്ര പ്രാമുഘ്യം കിട്ടിയിട്ടില്ല.വിലയുടെ പ്രശനം ആണ് മുഖ്യ കാരണം എന്ന് പറയാം.പക്ഷെ ഇപ്പോഴിതാ HTC ക്കു മനംമാറ്റം ഉണ്ടായിരിക്കുന്നു.അതുകൊണ്ടുതന്നെ കമ്പനിയുടെ പുതിയ സ്മാർട്ഫോൻ ആയ U11 നു 51,990 ആണ് വില ഇട്ടിരിക്കുന്നത്.മറ്റു u സീരീയുസുകളുമായി താരതമ്യപ്പെടുത്തിയാൽ കുറഞ്ഞ വിലയാണിത്.വിലയിൽ മാത്രം അല്ല മാറ്റം കൊണ്ടുവന്നിരിക്കുന്നത് സാംസങ് s8 നു കനത്ത വെല്ലുവിളി ആയാണ് U11 ന്റെ വരവ്.

Operating System           : Android OS, v7.1 (Nougat)

ANNOUNCED                 : 2017, June 16

DISPLAY                         : 5.5 inches,1440 x 2560 pixels,Super LCD5

PROTECTION                 : Corning Gorilla Glass 5

PROCESSOR(cpu)           : Qualcomm MSM8998 Snapdragon 835
                                          Octa-core (4x2.45 GHz Kryo & 4x1.9 GHz Kryo)

GPU                                 : Adreno 540

STORAGE                        :  64/128 GB

RAM                                 : 4GB

Primary camera               : 12 MP

Front Camera                  :  16 MP

BATTERY                         : Non-removable Li-Ion 3000 mAh battery

Fingerprint                       : YES

OTHER FEATURES          : NFC, Water and Dust resistance


Design and features


U11 നും liquid glass surface design ആണ് നൽകിയിരിക്കുന്നത്.മിറർ പോലുള്ള സർഫെസ് ambient light നു അനുസരിച്ചു ഫോണിന് വ്യത്യസ്ത നിറങ്ങൾ നൽകുന്നത് മനോഹരമായ ഡിസൈൻ തരുന്നതിനു കാരണം ആകുന്നു.ഒരു കേസ് ഇട്ടു ഉപയോഗിക്കുന്നതായിരിക്കും നല്ലത്.അതുകൊണ്ടുതന്നെ HTC transparent ആയ ഒരു കേസ് ബോക്സിൽ കൊടുത്തിട്ടുണ്ട്.ഫോണിന്റെ റിയർ curved ആയാണ് കൊടുത്തിരിക്കുന്നത് അതുകൊണ്ടു എളുപ്പത്തിൽ പിടിക്കാനും 169 gms ഭാരം ഉള്ളതിനാൽ എളുപ്പത്തിൽ കൊണ്ടുനടക്കാനും കഴിയും.മറ്റൊരു കാര്യം എന്തെന്നാൽ 3.5 mm ജാക്ക് u11 ൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എങ്കിലും type-c to 3.5 mm അഡാപ്റ്റർ HTC ബോക്സിനുള്ളിൽ കൊടുത്തിട്ടുണ്ട്.
U11 ന്റെ പ്രധാനപ്പെട്ട ഫീച്ചർ 'edge sense' ആണ്.അതായത് pressure sensitive ആണ് ഫോണിന്റെ എഡ്ജ്‌സ്.ഇതിന്റെ ഉപകാരം എന്തെന്നാൽ ഫോണിന്റെ വശങ്ങൾ  അമർത്തിപിടിച്ചാൽ(squeeze) ഒരു function പെർഫോം ചെയ്യാൻ കഴിയും എന്നതാണ്.ഈ squeeze function ഉപയോഗിച്ചു നിങ്ങൾക്ക് കാമറ ഓപ്പൺ ആക്കാനും, സ്ക്രീന്ഷോട് എടുക്കാനും,ഫ്ലാഷ് ലൈറ്റ് ഓണ് ആകാനും അങ്ങനെ പല കാര്യങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയും.എത്ര ഹാർഡ് കൊടുത്താൽ ആണ് function വർക് ചെയ്യണമെന്നുള്ളത് നമുക്ക് സെറ്റ് ചെയ്യാൻ പറ്റും.അതുപോലെതന്നെ short squeeze ൽ പ്രവർത്തിക്കാൻ ഒരു function,squeeze and hold ചെയ്താൽ ഒരു function എന്ന രീതിയിൽ പ്രവർത്തിപ്പിക്കാനും കഴിയും.കേൾക്കുമ്പോൾ ബുദ്ധിമുട്ടുപോലെ തോന്നുമെങ്കിലും നമുക്ക്  comfortable ആയ squeeze ലെവൽ മനസ്സിലായാൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മനോഹരമായ ടെക്നോളജി ആണ് ഇത്.

Display


5.5 ഇഞ്ച് 2k ഡിസ്പ്ലേ ആണ് u11 നു കൊടുത്തിട്ടുള്ളത്.എല്ലാ HTC ഫോണുകളുടെപോലെയും ഇതും വീഡിയോസ് കാണാൻ,ഗെയിംസ് കളിക്കാൻ,വെബ് ബ്രൗസ് ചെയ്യാൻ എല്ലാം മികച്ചതാണ്.Gorilla Glass 5 ആണ് ഇതിനു സുരക്ഷ നൽകിയിരിക്കുന്നത്.എങ്കിലും ഒരു സ്ക്രീൻ പ്രൊട്ടക്ടർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.സ്ക്രീനിന്റെ താഴെ ആണ് ഹോം ബട്ടൺ.ഈ ബട്ടണിൽ തന്നെയാണ് ഫിംഗേർപ്രിൻറ് കൊടുത്തിട്ടുള്ളത്.നമ്മൾ ഉപയോഗിച്ചതിൽ ഏറ്റവും നല്ല ഫിംഗേർപ്രിൻറ് സ്കാനർ ആണ് u11 ൽ ഉപയോഗിച്ചിരിക്കുന്നത്.ഏതൊരു ആംഗിൾ ൽ നിന്നും ഇതു കറക്ടായി വർക് ചെയ്യുന്നതാണ്.

Working


HTC  u11 ന്റെ മുഴുവൻ ശക്തിയും ഇരിക്കുന്നത് ഏറ്റവും ശക്തമായ Qualcomm Snapdragon 835 ൽ ആണ്.6 ജിബി റാം,128 ജിബി ഇന്റർണൽ മെമ്മറി തുടങ്ങിയവയാണ് മറ്റു പ്രേത്യേകതകൾ.HTC യുടെ Sense ui ൽ ആൻഡ്രോയിഡ് 7.1 ൽ ആയിരിക്കും u11 പ്രവർത്തിക്കുന്നത്.ബെഞ്ചമാർക് അനുസരിച്ചു oneplus 5 ന്റെ 8 ജിബി റം ഫോണിന്റെ പെര്ഫോർമെൻസിന്റെ ഒപ്പം തന്നെ u11 നിൽക്കുന്നു.വളരെ സുഗമമായ, ഫാസ്റ്റ് ആയ പ്രവർത്തനം ആണ് u11 ന്റേതെന്നു പറയാതിരിക്കാൻ വയ്യ.4k ഗെയിംസ് ഒപ്പം തന്നെ ഒന്നിലധികം(30 ൽ അധികം) അപ്പ്‌സ് ഒരുമിച്ചു പ്രവർത്തിപ്പിച്ചിട്ടും വളരെ സുഖമായി ഉപയോഗിക്കാൻ നമുക്ക് ഇതിൽ കഴിയുന്നു.ബാറ്ററി ബാക്കപ്പിന്റെ കാര്യം എടുത്താൽ 3000 mAh ആണ് u11 നു നൽകിയിരിക്കുന്നത്.ഇപ്പോൾ ഇതു അത്ര വലുതല്ലെങ്കിലും സാധാരണ ഉപയോഗത്തിൽ ഒരു ദിവസവും കഠിന ഉപയോഗത്തിൽ 6 hr വരെ പ്രവർത്തിപ്പിക്കാൻ നമുക്ക് കഴിയും.എങ്കിലും നമുക്ക് HTC യോട് നന്ദി പറയാം കാരണം u11 നു QuickCharge 3.0 സപ്പോർട്ട് ചെയ്യുന്നതാണ്.അതു കൊണ്ടുതന്നെ 10%-75% ചാർജ് എത്താൻ 1 hr മതിയാകും.QC 3.0 adapter ബോക്സിനുള്ളിൽ HTC നൽകിയിട്ടുണ്ട്.

Camera


കാമറ ടെസ്റ്റ് ചെയ്യുന്നവരിൽ പ്രധാനികളായ DxOMark നൽകിയിരിക്കുന്നത് 90 മാർക് ആണ്.ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയിട്ടുള്ള ഫോണും ഇതു തന്നെയാണ്.u11 നു 12mp OIS, f1.7, phase and laser autofocus എന്നീ സവിശേഷതകൾ ആണ് റിയർ ക്യാമറക്ക് കൊടുത്തിട്ടുള്ളത്.എല്ലാ സവിശേഷതകൾ കൊണ്ടും ഏറ്റവും മനോഹരമായ ഫോട്ടോകൾ എടുക്കാൻ നമുക്ക് സാധിക്കും.Daylight, indoors or lowlight എന്നൊന്നും u11 നു കുഴപ്പം ഇല്ല.എങ്ങനെയാണെങ്കിലും high ക്വാളിറ്റി ഉള്ള  ഫോട്ടോസ് എടുക്കാൻ നമുക്ക് കഴിയും.

വീഡിയോ റെക്കോഡിങ് ക്വാളിറ്റി വളരെ ഹൈ ആണ്.3D ഓഡിയോ റെക്കോഡിങ് നമുക്ക് വീഡിയോ യുടെ ഒപ്പം സാധ്യമാകും.acoustic focus audio feature ഉപയോഗിച്ചു ഒരു പ്രത്യേക സ്ഥലത്തുനിന്നും വരുന്ന ശബ്ദത്തെ നമ്മുക്ക് റെക്കോര്ഡ് ചെയ്യാൻ കഴിയും.ഇതു വളരെ നല്ല feature ആണ്.കാരണം പുറത്തുള്ള എല്ലാ ശബ്ദവും റെക്കോർഡ് ചെയ്യാതെ ആവശ്യം ഉള്ളത് മാത്രം നമുക്ക് റെക്കോര്ഡ് ചെയ്‌യാൻ കഴിയും.മറ്റൊരു കാര്യം എടുത്ത് പറയാൻ ഉള്ളത് HTC U11 ന്റെ കാമറ Samsung S8/S8+, iPhone 7 Plus andGoogle Pixel ന്റെ ക്യാമറയുടെ അത്രയും ക്ലാരിറ്റി ഉള്ളതാണ്.16 mp ആണ് ഫ്രന്റ് കാമറക്കു നൽകിയിരിക്കുന്നത്.വളരെ നല്ല ഫോട്ടോസ് ഷൂട് ചെയ്യാൻ ഇതു ഉപതുയോഗിച്ചു സാധിക്കും.

ഇനിയും കുറേ സവിശേഷതകൾ എടുത്ത് പറയാൻ ഉണ്ട്.ലൗഡ് സ്‌പീക്കർ ഔട്ട്പുട്ട്,IP67 certification ഉള്ള വാട്ടർ റെസിസ്റ്റൻസ്,Google Assistant, HTC Sense Companion തുടങ്ങിയവയുടെ സപ്പോർട്ട്, 2TB വരെ വര്ധിപ്പിക്കാവുന്ന മെമ്മറി തുടങ്ങിയ എല്ലാം u11 നെ ശക്തനായ ഒരു എതിരാളിയായി മാറ്റുന്നു.

Xiaomi mix 2:Rumoured 


ഫ്ലാഗ്ഷിപ് ഫോണുകൾക് വെല്ലുവിളിയായി xiaomi ഇതാ വീണ്ടും.ഇത്തവണ mix 2 ആണ് കമ്പനിയുടെ തുറുപ്പുചീട്ട്.മേയ് 2017 ഇത് ലോഞ്ച് ചെയ്തുകഴിഞ്ഞിരിക്കുന്നു.വൈകാതെ തന്നെ റിലീസ് ഉണ്ടാകുമെന്നാണ് കമ്പനി ഉറപ്പു നൽകിയിരിക്കുന്നത്.mix 2 നെ പറ്റി അധികം വിവരങ്ങൾ ഒന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.എങ്കിലും ചില കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ച പോലെ ആകാം.
Mix 2 നു 6.44-inch Full HD IPS LCD touchscreen ആയിരിക്കും ഉണ്ടായിരിക്കുക.അതിനു 1080*1920 റെസൊല്യൂഷൻ ഉണ്ടായിരിക്കും.പിക്സൽ ഡെൻസിറ്റി 344 pixels per inch ആയിരിക്കും.പക്ഷെ സ്‌കരാച് റെസിസ്റ്റൻസ് ഉണ്ടായിരിക്കുകയില്ല.
ഈ ഫോൺ 1.9 Ghz പവരോടുകൂടി ക്വൽകോം snapdragon 835 ൽ ആയിരിക്കും പ്രവർത്തിക്കുന്നത്.4,6,8 ജിബി റാമുകളിൽ ആയിരിക്കും mix 2 പുറത്തു ഇറങ്ങുന്നത്.അതുകൊണ്ടുതന്നെ ഒന്നിലധികം അപ്പ്ലിക്കേഷനുകൾ അനായാസം പ്രവർത്തിപ്പിക്കുവാൻ കഴിയും.128,256 ജിബി internal സ്റ്റോറേജ് ഇതിനു കൊടുത്തിട്ടുണ്ട്.
Mix 2 ആൻഡ്രോയിഡ് ന്റെ ഏറ്റവും പുതിയ 7.1 os ൽ ആയിരിക്കും പ്രവർത്തിക്കുന്നത്.പതിവ് പോലെ തന്നെ വലിയ ഒരു ബാറ്ററി കപ്പാസിറ്റി mix 2 നു കമ്പനി കൊടുത്തിട്ടുണ്ട്.5300 mAh ആണ് mix 2 നു ഉണ്ടായിരിക്കുക.പതിവ് പോലെ dual സിം ആയിരിക്കും mix 2 നു ഉണ്ടായിരിക്കുക.
മെയിൻ കാമറ ക്കു  Auto Focus, Face Detection, HDR, Touch Focus, Digital Zoom, Video എന്നിവ ഉള്ള 19mp ഷൂട്ടർ ആണ് ഉണ്ടായിരിക്കുക.പലപ്പോഴും കാമറ പേർഫോമെന്സ് കുറവാണ് xiaomi ഫോണുകൾക്ക് mix 2 കുറച്ചുകൂടി നല്ലതായിരിക്കും എന്നു പ്രതീക്ഷിക്കാം.ഫ്രണ്ട് കാമറ 13 mp ഷൂട്ടർ ആയിരിക്കും.
Model                 Mi MIX 2
Os                    Android 7.1
screen size          6.44 inch
display               Full HD IPS touchscreen
screen resolution    1080*1920
Rear Camera        19 MP
Front Camera       13 MP
Battery              5300mAh
ഇതെല്ലാം romoured specifications ആണ്..അതുകൊണ്ടുതന്നെ ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനായും ശരിയാകണം എന്നില്ല.